Sunday, May 19, 2013

അസമയത്തെക്കുറിച്ചൊരു അധോതല കിന്നാരം




രണ്ടു വ്യത്യസ്ത ടൈംസോണില്‍
ഇരിക്കുന്ന മനസ്സുകള്‍
അതിവേഗത്തില്‍ സഞ്ചരിച്ചു
ആകാശത്തിനും,
ഭൂമിയ്ക്കും,
ഗന്ധര്‍വ്വലോകത്തിനുമപ്പുറം
ശൂന്യമായൊരിടത്തു കണ്ടു മുട്ടുമ്പോള്‍
ഇരുവര്‍ക്കുമിടയിലൊരു
ജെറ്റ്‌ ലാഗ് സംഭവിക്കും...

അവന്‍, അവള്‍ക്ക് മുന്‍പേ
ഉമ്മകള്‍ കൈമാറുകയു -
മതിന്റെ തരംഗദൈര്‍ഘ്യം
അവസാനിക്കുന്നിടത്ത് അവളാ -
ഉമ്മകളുടെ നേര്‍ത്ത പ്രതിധ്വനികളെ
പേര്‍ത്തും പേര്‍ത്തുമുമ്മ വെച്ചു
തിരിച്ചയയ്ച്ചു കൊണ്ടൊരു കാലഭേദിയായ
മതിഭ്രമത്തിലാവും ഇരുവരുമപ്പോള്‍ .

അവനവന്റെ സമയത്തെയൊരു
ദാലി ചിത്രമാക്കുന്നു..
അവനവളുടെ സമയത്തെയുരുക്കിയാ
ദാലി ചിത്രത്തിലൊഴിക്കുന്നു.

സമയവും പ്രകാശവുമൊരു കുപ്പിക്കുലുക്കലിലൊ-
ന്നാക്കിയവര്‍ നിഴല്‍ഘടികാരം വരയ്ക്കുന്നു.
അതിന്റെ സൂചികളെ അവള്‍ പിന്നിലേക്കും
അവന്‍ മുന്നിലേക്കും കറക്കുന്നു.
അവര്‍ , ഒന്നെന്ന സമയരൂപത്തിലൊന്നാവുന്നു.

അപ്പോളവരുടെ പ്രണയമാ -
ത്രിശങ്കുവിന്റെ അസന്നിഗ്ദ്ധതയില്‍
ഹര്‍ഷോന്മാദപുളകിതമാവുന്നു.

(inspired by അതിമഴ.....)

4 comments:

  1. Melting time in the heart of the clock..... Able to feel surrealism in the first part up-to ജെറ്റ്‌ ലാഗ് സംഭവിക്കും ..... പിന്നീട് ചിന്തകള്‍ ഉരുകി ഒലിക്കാതെ, ഒരു പാറക്കല്ലുപോലെ, നിയതരൂപമില്ലാതെ......

    ReplyDelete
  2. ദാലി ചിത്രം പോലെ

    ReplyDelete
  3. സുഖമുള്ളോരു ജെറ്റ്‌ ലാഗ്‌..അങ്ങനേ അലസ അലസമായി..ഒഴുകിയൊഴുകി..ആഹ്‌..ഇഷ്ടായി..!

    ReplyDelete